Thursday 30 June 2011

വറീതിന്‍റെ സ്വപ്നം ............

ഇന്ന്
രണ്ടായിരത്തി പതിനാറാം ആണ്ടു ഏപ്രില്‍ ഏഴു ....

വടക്കെത്തല വറീത് എന്ന പുതുപ്പള്ളിക്കാരന്‍ കട്ടിലേല്‍ ഒന്നൂടെ ചുരുണ്ട് കിടന്നു....

'''നാശം നേരം വെളുത്തില്ല ... അതിനു മുന്നേ .....
'''ഇതെന്നാ ഒച്ചയാ''''''
പുതുപ്പള്ളിയുടെ ആകാശത്തുകൂടെ കോളാമ്പി മൈക്ക് കെട്ടിവച്ച ഹെലികോപ്ടറുകള്‍ ഒന്നിനുപിറകെ ഒന്നായി മൂന്നെണ്ണം പാഞ്ഞുപോയി....

''''പുതുപ്പള്ളിയുടെ പോന്നോമാനപ്പുത്ത്രന്‍ ശ്രീമാന്‍ ഉമ്മന്‍ചാണ്ടിയെ കൈപ്പത്തി ചിഹ്നത്തില്‍ ''''..........
യു ഡി എഫ് കേറി അഞ്ചു കൊല്ലം തികയുകയാണ്....
വരുന്നാഴ്ചയാണ് തെരഞ്ഞെടുപ്പു.....

കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് കേരളത്തില്‍ കംമ്യുനിസ്ടുകാര്‍ ഇല്ലാതായി എന്നുതന്നെ പറയാം....
കൊല്ലത്തെങ്ങാണ്ട് ഒരുത്തന്‍ പാര്‍ടി ചിഹ്നത്തില്‍ പത്രിക കൊടുത്തിട്ടുണ്ടത്രേ .... ബാക്കിയെല്ലയിടത്തും കൊണ്ഗ്രെസ്സും ലീഗും മാത്രമാണ് മത്സരിക്കുന്നത്...... എങ്ങും എതിരില്ലാത്ത മത്സരമാണ്....

എങ്ങനെ എതിര് വരും.. നാട് അമ്മതിരിയല്ലേ വികസിപ്പിച്ചു വച്ചേക്കുന്നെ... ഇവിടെ പുതുപ്പളീ തന്നെ നാലാ ഫ്ളൈ ഓവര് ... പോരാത്തേന് കേരളത്തിനു തലങ്ങും വിലങ്ങും മെട്രോ റെയിലും .... പതിനാലു ജില്ലയ്ക്കും സ്വന്തമായി വിമാനത്താവളോം പണിതു കൊടുത്തെക്കുവല്ലേ..... ഇപ്പം ഏതാണ്ട് ഗള്‍ഫു മാതിരിയല്ലേ കേരളം...

കേന്ദ്രത്തില്‍ സോണിയാ ഉള്ളകാരണം ഇപ്പം ഇന്ത്യ അമേരിക്കേം കവച്ചുവച്ചാ നിക്കുന്നെ.... ''''ഒരു രൂപയ്ക്ക് പതിനെട്ടു യു എസ് ഡോളര്‍'''' എന്ന് ഇന്നലേം കൂടെ റേഡിയോയില്‍ പറയുന്നകെട്ടു.... ഇപ്പം അമേരിക്കെന്നും ലണ്ടനീന്നും ഒക്കെ ഇങ്ങോട്ട് അഭയാര്‍തിപ്രവാഹം അല്ല്യോ?....

ഇവിടെത്തന്നെ ഇടതുപക്ഷം ഭരിചോണ്ടിരുന്നപ്പം ഓട്ടോ ഓടിച്ചു നടന്ന സല്പ്പുത്രന്‍ ജോണിക്കുട്ടി ഇപ്പം പുതുപ്പള്ളി ജങ്ഷനില്‍ ഉള്ള സ്മാര്‍ട്ട് സിറ്റീല്‍ ഒട്ടോമോബീല്‍ ബിസ്സിനസ്സ് നടത്തുവല്ലേ ?.... കാലം പോയ പോക്കെ ...

'''സാര്‍ ''' ....... മുറ്റതൂന്നൊരു വിളി ....
തേങ്ങാ ഇടാന്‍ വന്ന അമേരിക്കക്കാരന്‍ ഡിക്രൂസ് ആണ്.....
അമേരിക്കേല്‍ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെപ്പിന്നെ അവിടുന്നിങ്ങോട്ടു പണിയില്ലാത്ത സായിപ്പന്മാരുടെ കുത്തൊഴുക്കാ....
''' ഡാ ഡിക്രൂസ് നീ പോയാ റബ്ബര് ഷീറ്റ് ഒക്കെയൊന്ന് ലോക്കാരെ വെക്കാന്‍ അന്നാമയെ സഹായിക്കു.. ''''

മാണി സാറ് വന്നേപ്പിന്നെ റബ്ബറിനിപ്പം കിലോ ആയിരത്തഞ്ഞൂറു രൂപയ്ക്ക് മുകളിലാ വില....

കൊണ്ഗ്രെസ്സ് വന്നേപ്പിന്നെ കള്ളന്മാര്‍ ഒന്നും ഇപ്പം ഇല്ല എന്നാലും സൂക്ഷിക്കണമല്ലോ?....
മുകളീന്നൊരു തട്ടുംമുട്ടും ....

വറീത് മുകളിലേയ്ക്ക് നോക്കി.... മുകളിലത്തെ നില ഒസ്ട്രെലിയെന്നു സ്റ്റുഡണ്ട് വിസയില്‍ വന്ന മൂന്നു സായിപ്പ് പിള്ളാര്‍ക്ക് വാടകയ്ക്ക് കൊടുത്തെക്കുവാ.....

അവര് പഠിക്കുന്നെ നമ്മുടെ കോളെജിത്തന്നെ ....
നോര്‍ത്തേന്‍ ഹെഡ് ( വടക്കെത്തല എന്ന് പരിഭാഷ) കോളേജ് ഓഫ് റബ്ബര്‍ ടാപ്പിംഗ് ആന്‍ഡ്‌ പ്രോസ്സസിംഗ്...

ഷീറ്റടിക്കാന്‍ മൂന്നാല് പണിക്കാരെ വേണമെന്ന് പറഞ്ഞപ്പോ ജോണിക്കുട്ടിക്കു തോന്നിയ ബുദ്ധിയാ ഈ കോളേജ്...
കൊണ്ഗ്രെസ്സിന്റെ പുതിയ വിദ്യാഭാസ നയം അനുസരിച്ച് ആര്‍ക്കും എവിടേം കോളേജു തുടങ്ങാം ഫീസും വാങ്ങാം.... പോരാത്തേന് അവനിപ്പം സ്വന്തമായി മൂന്നാറില്‍ കൊറേ റിസോട്ടും തൊടങ്ങീട്ടോണ്ട് .....

പുതിയ പരിഷ്കാരം അനുസരിച്ച് ആര് എത്ര എവിടെ കയ്യേറിയാലും പട്ടയം കിട്ടും.... കോണ്ഗ്രസ് ആയിരിക്കണം എന്ന് മാത്രം

'''' അരി വേണോയ്'''' .... അരി വേണോ എന്ന് ചോദിച്ചോണ്ട് സിവില്‍ സപ്ളൈസിന്റെ വാന്‍ കടന്നുപോയി....

ഒരു രൂപയ്ക്ക് കൊടുത്തോണ്ടിരുന്ന അരി ഇപ്പം ഫ്രീയായിട്ട് കൊടുക്കുവാ.... ബംഗാള് മുഴുവന്‍ കംമ്യുനിസ്ടുകളെ തുരത്തി മമതാജീം അമ്ബാനീം കൂടെ ഇപ്പം അരി കൃഷിയല്ലേ.... പഴയ മാവോയിസ്റ്റുകളെ കൊണ്ടാ പണിയെടുപ്പിക്കുന്നെ.... അതുകൊണ്ട് അരിക്കൊരു മുട്ടുവില്ല..... അഞ്ചു കൊല്ലം കൊണ്ട് കേരളം ഇങ്ങനെയാണേല്‍ ഒരഞ്ചു കൊല്ലം കൂടെ കഴിഞ്ഞാല്‍ എവിടെച്ചെന്നു നിക്കും......

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

'''ധും'''''

പുര പുറത്തൊരു തേങ്ങാ വീണു,,,, വറീത് ഞെട്ടിയെഴുനേറ്റു.....

സ്വപ്നമാരുന്നോ?......

'''നാശം'''' വിശന്നു തളര്‍ന്നു ഒന്ന് മയക്കം പിടിച്ചു വന്നതാ....

കട്ടിലില്‍ കഴിഞ്ഞ തവണത്തെ കൊണ്ഗ്രെസ്സ് പ്രകടന പത്രിക....

ചുമ്മാതല്ല ഇമ്മാതിരി സ്വപ്നം കണ്ടത്.... ഇതും വായിച്ചു കിടന്നിട്ടാ....
നാശം അത് ചുരുട്ടി മൂലേലിട്ടു....

വറീത് തേങ്ങാ എടുക്കാന്‍ പുറത്തേക്കോടി .... വല്യ വിലയൊന്നുമില്ല എന്നാലും....

''''കഴിഞ്ഞാഴ്ച അമ്പതു തേങ്ങാ കൊടുത്തിട്ടാ നാഴിയരി കിട്ടിയേ''''.....

പുറത്തു മകന്‍ ജോണിക്കുട്ടി ലോണെടുത്ത് വാങ്ങിയ ഓട്ടോ സി സി ക്കാര് കൊണ്ട് പോകാതിരിക്കാന്‍ ടയര്‍ ഊരി ഇട്ടെക്കുന്നു....

ഇതുരുട്ടി നടന്നപ്പോ അരിക്കാശേന്കിലും കിട്ടുമാരുന്നു.... '''പെട്രോള്‍ വില നൂറ്റമ്പതേല്‍ എത്തിയപ്പം ഇവിടെ കൊണ്ടിട്ടു'''....

അന്നമ്മോ....

വറീതിന്റെ നെഞ്ചോന്നാളി''''
രാവിലെ റേഷന്‍ കടേല്‍ ക്യു നിക്കാന്‍ പോയതാ അവള്‍...

നേരം സന്ധ്യ ആകുന്നു....

''''കര്‍ത്താവേ വരുന്ന വഴിയാ ലീഗിന്റെ ആപ്പിസ് '''..... '''

പ്രായവായതാന്നോന്നും അവന്മാര്‍ക്ക് നോട്ടവില്ല'''....

വറീത് ഒരു ഷര്‍ട്ടും എടുത്തിട്ടു വഴിയിലേക്കിറങ്ങി.... '''
തല കറങ്ങുന്നു.....

''''മുടിഞ്ഞ ഭരണം

'''' @##;[-&$$"$@@#,,,,,

ഇറ്റാലിയന്‍ അറിയാന്‍ മേലാത്തതുകൊണ്ട് പച്ച മലയാളത്തില്‍ മദാമ്മേടെ തള്ളയ്ക്കു പറഞ്ഞു.....

വരമ്പത്തെന്നു വഴീലോട്ടു കേറുന്നിടത്തു വറീത് നിന്നു .....
ഒരു ജാഥ വരുന്നുണ്ട്.... കമ്മ്യുണിസ്റ്റ് ജാഥയാണ്‌.....
എങ്ങും ചുവപ്പിന്റെ പ്രളയം....
കഴിഞ്ഞതവണ കുഞ്ഞൂഞ്ഞിന് വോട്ടു കൊടുത്തതോര്‍ത്തു വരീതിന് നാണം വന്നു.....

വരമ്പത്തെ പൂവരശിന് മറഞ്ഞു നിന്നു നോക്കി....
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പട്ടിണി കോലംകെടുത്തി കളഞ്ഞെങ്കിലും....
സഖാക്കളുടെ കണ്ണുകളില്‍ ആ പഴയ തീയുണ്ട്.... ഉറച്ച ശബ്ദത്തിന് ഒരു മാറ്റവുമില്ല ....
ജാഥ അടുത്തു വരികയാണ്.... ആരൊക്കെയാണതു ?....
സഖാക്കള്‍ എല്ലാവരും തന്നെയുണ്ട്‌ ....
ഇവര്‍ പറഞ്ഞത് അഞ്ചുകൊല്ലം മുന്‍പ് കേട്ടിരുനെങ്കില്‍ തനിക്കു ഈ ഗതി വരില്ലായിരുന്നു,,,,
വറീത് നെടുവീര്‍പ്പോടെ ഓര്‍ത്തു ....
പിന്‍ നിരയില്‍ ചിലര്‍ തലയില്‍ മുണ്ടിട്ടു ഇങ്കുലാബ് വിളിക്കുന്നു.....

സൂക്ഷിച്ചു നോക്കി.... '''സിദ്ധിക്ക് നെല്ലിക്കതളം '''എന്നാ പഴയ കൊണ്ഗ്രെസ്സു കാരനാണ് ...
കൂടെ ഉമ്മന്‍ ചാണ്ടിയുടെ കോലം കൊണ്ട് നടക്കുന്നത് '''ഫിലിപ്പ്'''...
ചെങ്കോടികൊണ്ട് ഇടയ്ക്ക് മുഖം മറയ്ക്കുന്നത് ആരാണ്...

ഓഹ്ഹോ ... പിടികിട്ടി '''സനല്‍ അറയ്ക്കല്‍.'''....
എല്ലാം പട്ടിണികിടന്നു വശം കേട്ടിരിക്കുന്നു....

സിദ്ധിക്കിന്റെ കുടവയര്‍ ഒട്ടി പോയിരിക്കുന്നു.... ഉണ്ടകണ്ണ് മാത്രം ഉണ്ട് പഴയപോലെ.....

ഇങ്കുലാബ് ....ഇങ്കുലാബ്.....ഇങ്കുലാബ് സിന്ദാബാദ് ......
ജാഥ അടുത്തെത്തി .....

വറീത് കയ്യ് നീട്ടി .....
ജാഥയില്‍ നിന്നും നീണ്ട ഒരു ബലിഷ്ടകരം വറീതിനെ വരമ്പില്‍ നിന്നും കയറാന്‍ സഹായിച്ചു....

സിദ്ധിക്ക് നെല്ലിക്കതളത്തിന്റെ ചെങ്കൊടി പിടിച്ചു വാങ്ങി അയാള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചു ......

ഇങ്കുലാബ് സിന്ദാബാദ് ......

രക്തപതാക സിന്ദാബാദ് ......

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യനും അപ്പോള്‍ ചുവന്നു തുടങ്ങിയിരുന്നു,,,,,
-------------------
പ്രമോദ് ലാല്‍സലാം.....

-- 

മാർക്സിസം നാം അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ ....


അവലംബം 
മാര്‍ക്സിസം ലെനിനിസം ഒരു പാഠപുസ്തകം, ഇം.എം.എസ് നമ്പൂതിരിപ്പാട്, 1990 ഒക്ടോബർ, സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം
മാർക്സിസം ലെനിനിസം ഒരു പാഠപുസ്തകം, ഇം.എം.എസ് നമ്പൂതിരിപ്പാട്, സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം.

എന്താണ് മാർക്സിസം?...
കാൾ മാക്സിന്റെയും ഏംഗൽസിന്റെയും രചനകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മാർക്സിന്റെയും ഏംഗൽസിന്റെയുംസംഭാവനകൾക്കുപുറമേ, ഒന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ , വിവിധ കമ്യൂണിസ്റ്റ് പാർട്ടികൾ, മറ്റ് മാർക്സിയൻ ചിന്തകൻമാർ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്. സോഷ്യലിസം എന്ന സാമൂഹ്യാവസ്ഥ കൈവരിക്കാനുള്ള പ്രവർത്തന പദ്ധതിയാണിത്. മുതലാളിത്ത വ്യവസ്ഥയിൽ പീഡനങ്ങളനുഭവിക്കുന്നത് തൊഴിലാളി വർഗ്ഗമാണെന്നതിനാൽ ഈ വിപ്ലവ പദ്ധതിക്ക് നേതൃത്വം നൽകുന്നത് അവരാണ്. ഈ കാഴ്ചപ്പാടിലാണ് മാർക്സിസം നിർവ്വചിക്കപ്പെട്ടതും.

മൂന്ന് ഘടകങ്ങളാണ് മാർക്സിസത്തെ നിർവ്വചിക്കുന്നത് എന്ന് പറയാം
വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം എന്ന മാർക്സിയൻ ലോകവീക്ഷണം
മുതലാളിത്ത വിമർശനമെന്ന മാർക്സിയൻ സാമ്പത്തിയ വീക്ഷണം
സ്ഥിതി സമത്വ സ്ഥാപനത്തിനായുള്ള തൊഴിലാളി വർഗ്ഗ വിപ്ലവം
വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സിദ്ധാന്തമാണ് മാർക്സിയൻ കാഴ്ചപ്പാടിന്റെ അടിത്തറ. ഈ കാഴ്ചപ്പാടിനനുസരിച്ച് ചരിത്രത്തെ അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ ചരിത്ര വീക്ഷണം. ഈ കാഴ്ചപ്പാടിനനുസരിച്ച് സാമ്പത്തിക രംഗത്തെ അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ സാമ്പത്തിക വീക്ഷണം. സാമ്പത്തികവും ചരിത്രപരവുമായ വീക്ഷണങ്ങളാണ് ഒരു സമൂഹത്തിൽ ഏറ്റവും പ്രധാനം എന്നതിനാലാണ് ഈ രണ്ട് വീക്ഷണങ്ങൾക്ക് മാർക്സിസ്റ്റുകൾ പ്രാധാന്യം നൽകുന്നത്. മറ്റുമേഖലകളിലേക്കും ഈ അപഗ്രഥനം വ്യാപിക്കാവുന്നതാണ്. കേരളത്തിൽ, സാഹിത്യമേഖലയെ മാർക്സിയൻ കാഴ്ചപ്പാടിനനുസരിച്ച് ഇ.എം.എസ്‌ അപഗ്രഥിച്ചത് ഇതിന് ഉദാഹരണമാണ്. സ്വകാര്യ സ്വത്തിന്റെ നിർമ്മാർജ്ജനത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗ വിഭജനത്തിലധിഷ്ഠിതമായ ചൂഷണം അവസാനിപ്പിക്കാനാകുമെന്നും ആ പ്രക്രിയയ്ക്ക് നേതൃത്വം നൽകേണ്ട ചരിത്രപരമായ കടമ തൊഴിലാളി വർഗ്ഗത്തിനുണ്ടെന്നുംമാർക്സും എംഗത്സും പ്രസ്താവിച്ചു.
വൈരുദ്ധ്യാത്മക ഭൗതികവാദം

വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സിദ്ധാന്തമാണ് മാർക്സിയൻ കാഴ്ചപ്പാടിന്റെ അടിത്തറ. വൈരുദ്ധ്യാത്മക ഭൗതികവാദം എന്നത് തന്നെ രണ്ട് സിദ്ധാന്തങ്ങളുടെ സങ്കലനമാണ്, വൈരുദ്ധ്യാത്മക വാദമെന്ന ലോജിക്കൽ ചിന്തയുടെയും ഭൗതികവാദമെന്നതത്ത്വചിന്തയുടേയും. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു.
മാർക്സിയൻ ചരിത്ര വീക്ഷണം
ചരിത്രത്തെ വൈരുദ്ധ്യാത്മകമായ ഭൌതികവാദത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വിലയിരുത്തുന്നതാണ് മാർക്സിയൻ ചരിത്ര വീക്ഷണം. വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യവ്യക്തികളും സമൂഹവും തമ്മിലുമുള്ള ബന്ധങ്ങൾ മാർക്സ് പരിശോധിക്കുന്നത്. [1]മാർക്സിസത്തിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രാകൃത കമ്മ്യൂണിസത്തിനു ശേഷമുള്ള മനുഷ്യ ചരിത്രം, പരസ്പരം വൈരുദ്ധ്യത്തിലുള്ള വർഗ്ഗങ്ങളായി വിഭജിതമായതാകുന്നു. മനുഷ്യസമൂഹം ഇതുവരെ പിന്നിട്ട കാലഘട്ടവും ഇനി പിന്നിടാനുള്ള കാലഘട്ടവും ചേർത്ത് പ്രധാനമായും അഞ്ചു ഘട്ടങ്ങളുള്ളതായി മാർക്സിസം കണക്കാക്കുന്നു.
പ്രാകൃത കമ്യൂണിസം
അടിമത്തം
നാടുവാഴിത്തം (ഫ്യൂഡലിസം)
മുതലാളിത്തം (സ്വതന്ത്ര കമ്പോള വ്യവസ്ഥ)
സോഷ്യലിസം
കമ്യൂണിസം
എന്നിവയാണവ. പ്രാകൃത കമ്യൂണിസം എന്നത് മനുഷ്യ സമൂഹത്തിന്റെ ആരംഭഘട്ടമാണ്. മനുഷ്യൻ ഇക്കാലത്ത് ഭക്ഷണം ശേഖരിച്ച് കഴിച്ചിരുന്ന, പെറുക്കിത്തീനികളായ കൂട്ടങ്ങളായിരുന്നു. അന്നന്നത്തെ ഭക്ഷണം അന്നന്ന് കണ്ടെത്തിയിരുന്ന, ഇക്കാലത്ത് മനുഷ്യർക്കിടയിൽ ഒരുതരം സമത്വം നിലനിന്നിരുന്നു. സ്വകാര്യ സ്വത്തിന്റെ അസാന്നിദ്ധ്യമായിരുന്നു ഈ സമൂഹത്തിന്റെ പ്രത്യേകത. കേരളത്തിലെ മാവേലീ സങ്കല്പത്തെ പ്രാകൃതകമ്യൂണിസമായി പ്രാകൃത കമ്മ്യൂണിസ്റ്റ് സമൂഹത്തിന് ഉദാഹരണമായി ചിലർ ചിത്രീകരിക്കാറുണ്ട്.
കൃഷിയുടെയും കൂട്ടായ വാസത്തിന്റെയും ആരംഭത്തോടെ മനുഷ്യലിൽ അസമത്വം വളരാൻ തുടങ്ങി. ഇതിന്റെ പാരതമ്യത്തിൽ കൃഷിയോഗ്യമായ ഭൂമി ചിലരുടെമാത്രം ഉടമസ്ഥതയിൽ ആവുകയും, മറ്റുള്ളവർ അവരുടെ അടിമകളായിത്തീരുകയും ചെയ്തു. അങ്ങനെ മനുഷ്യർക്കിടയിൽ ശത്രുതാത്മകമായ വർഗ്ഗ വിഭജനം ഉണ്ടായി. സ്വകാര്യ സ്വത്തിന്റെ ആവിർഭാവവും വളർച്ചയും ഉണ്ടായ ഈ കാലഘട്ടത്തെയാണ് അടിമത്തം എന്ന് വിളിക്കുന്നത്.
ഈ ഘട്ടത്തിലെ മേധാവി വർഗ്ഗം അടിമ ഉടമകളും കീഴാള വർഗ്ഗം അടിമകളും ആയിരുന്നു. അടിമത്തത്തിന്റെ പാരതമ്യത്തിൽ ഇതിനോടുള്ള എതിർപ്പുകൂടുകയും അത് അടിമത്ത വ്യവസ്ഥിതിയുടെ തന്നെ അവസാനത്തിന് കാരണമാവുകയും ചെയ്തു.അടിമത്തം എന്ന നില അവസാനിക്കുകയും പകരം ഭൂവുടമ-അടിയാൻ ബന്ധം നിലവിൽ വരികയും ചെയ്തു. ഇവിടെ കീഴാള വർഗ്ഗത്തിലെ അടിയാൻ അഥവാ കുടിയാൻ പൂർണ്ണമായും മധാവി വർഗ്ഗത്തിലെ ഭൂ പ്രഭുവിന്റെ, ജന്മിയുടെ അടിമയല്ല, മറിച്ച് ചെറിയ അളവിൽ സ്വതന്ത്രനാണ്. എങ്കിലും സാമ്പത്തികമായും സാമൂഹ്യമായും അവൻ പൂർണ്ണമായും ഉടമയുടെ ആശ്രിതനാണ്. ഈ വ്യവസ്ഥിതിയാണ് നാടുവാഴിത്തം അഥവാ ഫ്യൂഡലിസം.
നാടുവാഴിത്തത്തിനെതിരായുള്ള എതിർപ്പ് അതിലെ വൈരുദ്ധ്യം മൂർച്ഛിച്ച്, മുതലാളിത്തം ആവിർഭവിക്കുന്നു. മറ്റുള്ള സാമൂഹ്യ ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി മുതലാളിത്തത്തിൽ, കീഴാള വർഗ്ഗമായ തൊഴിലാളികൾ വ്യക്തിപരമായി സ്വതന്ത്രരാണെങ്കിലും ഉത്പാദനോപാധികളുടെ നിയന്ത്രണം അധീശ വർഗ്ഗമായ മുതലാളിമാരുടെ കൈകളിലാകയാൽ ചൂഷണം തുടരുന്നു. കൂലിക്കുവേണ്ടി സ്വന്തം അദ്ധ്വാനം വിൽക്കുന്ന തൊഴിലാളി കേവലം കൂലി അടിമയായി മാറുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ തൊഴിലാളികളുടെ അദ്ധ്വാന ഫലമായുണ്ടാകുന്ന മിച്ച മൂല്യം മുതലാളിമാർ കവർന്നെടുക്കുകയും എല്ലാ സാമൂഹ്യ – സാംസ്കാരിക ബന്ധങ്ങളും പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. തൊഴിലാളി അവന്റെ അദ്ധ്വാനഫലമായുണ്ടാകുന്ന ഉത്പന്നത്തിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്നു. സർവ്വസ്വതന്ത്രമായ വിപണിയാണ് പൂർണ്ണ മുതലാളിത്ത ലോകത്തിന്റെ പ്രത്യേകത. ഭരണകൂടങ്ങൾപോലും വിപണിയെ നിയന്ത്രിക്കുന്നതിൽ നിന്നും മാറുകയും വിപണിയുടെ നിയന്ത്രണക്കാർ സർവ്വശക്തരാവുകയും ചെയ്യും. മുതലാളിത്തത്തിന്റെ ആത്യന്തിക ലക്ഷ്യം പരാമാവധി ലാഭമുണ്ടാക്കുക എന്നതുമാത്രമാകുന്നു. ഇത് കുത്തകവത്കരണത്തിലും, ദരിദ്രർ കൂടുതൽ ദരിദ്രരാവുന്നതിലും ആണ് എത്തുക. ദേശ രാഷ്ടങ്ങളുടെ അതിർത്തികൾ ഭേദിച്ച് വ്യാപിക്കുന്ന പണമൂലധനം മുതലാളിത്തത്തിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വമായി വളർന്നിരിക്കുന്നവെന്ന് മാർക്സിസ്റ്റുകൾ നിരീക്ഷിക്കുന്നു. ഇതിനോടുള്ള തൊഴിലാളിവർഗ്ഗത്തിന്റെ ശക്തമായ എതിർപ്പ് അഥവാ വൈരുദ്ധ്യം മൂർച്ഛിക്കുകയും ആത്യന്തികമായി മുതലാളിത്തത്തിന്റെ തകർച്ചയിലേക്ക്, സോഷ്യലിസത്തിലേക്ക് അത് നയിക്കുമെന്നും മാർക്സിസം പ്രവചിക്കുന്നു.
തൊഴിലാളി വർഗ്ഗ വിപ്ലവം

മുതലാളിത്തത്തിന്റെ തകർച്ചയെ തുടർന്ന് തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കപ്പെടുമെന്നും ഇവർ കരുതുന്നു. ഈ ഘട്ടത്തിൽ ഉല്പാദനോപകരണങ്ങൾ പൊതു ഉടമസ്ഥതയിലാകുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്കാണ് ഈ സാമൂഹ്യമാറ്റത്തിന്റെ ചുക്കാൻ പിടിക്കാൻ കഴിയുക. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള ഈ മാറ്റം അനിവാര്യമാണെങ്കിലും സർവ്വശക്തമായ മുതലാളിത്തം അതിനെ ചെറുക്കാൻ സകലവിധ നീക്കങ്ങളും നടത്തുമെന്നും അതിനാൽ സായുധ വിപ്ലവം പോലുള്ള മാർഗ്ഗങ്ങളും തൊഴിലാളികൾക്ക് ഇതിനായി അവലംബിക്കേണ്ടി വരുമെന്നും മാർക്സിസ്റ്റുകൾ കരുതുന്നു. വി. ഐ ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ 1917 -ൽ നടത്തിയ ഒക്ടോബർ വിപ്ലവത്തിലൂടെ സാർ ചക്രവർത്തിമാരുടെ ഭരണം അവസാനിപ്പിച്ച് റഷ്യയിൽ ആദ്യ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ച്, ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ വിപ്ലവം നടത്തിയലെനിനും അദ്ദേഹത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ – താത്വിക സംഭാവനകളും മാർക്സിസത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
ഈ സോഷ്യലിസ്റ്റ് സമൂഹത്തിൽ നിന്നും ഭരണകൂടം കൊഴിഞ്ഞുപോകുന്ന, സ്വകാര്യ സ്വത്ത് എന്ന സങ്കൽപ്പം തന്നെ ഇല്ലാതാവുന്ന, വർഗ്ഗ വൈരുദ്ധ്യങ്ങളില്ലാതാവുന്ന ആധുനിക കമ്മ്യൂണിസ്റ്റ് സമൂഹം ഉദയംകൊള്ളുമെന്ന് മാർക്സിസം പ്രഖ്യാപിക്കുന്നു. ചരിത്ര ഗതിയെ വിശകലനം ചെയ്ത്, ലോകമാകമാനമായി നടക്കേണ്ടുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള ഈ പരിവർത്തനം അനിവാര്യമാണെന്ന് പ്രവചിച്ചതാണ് മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.

ചുവന്ന ചിന്തകള്‍

ജനങ്ങള്‍ക്കു വേണ്ടി ഒരു നല്ല നാളു സ്വപ്നം കണ്ടു, ജീവിതാവസാനം വരെ പോരാടി, സ്വാര്‍ത്ഥ മോഹങ്ങള്‍ക്കു ഒട്ടും തന്നെ അടിമപ്പെടാതെ സ്വന്തം ജീവന്‍ നാടിനുവേണ്ടി ലവലേശം മടിയില്ലാതെ സമര്‍പ്പിച്ച്  രക്തസാക്ഷികളായ നല്ല കമ്മ്യുണിറ്റ് സഖാക്കള്‍ക്കു വേണ്ടി എന്റെ ഹൃദയ രക്തത്തില്‍ ചാലിച്ചെഴുതിയ സമര്‍പ്പണം.
അനീതിയും അക്രമവും എപ്പോള്‍ ഉയരുമ്പോഴും, അതേതു ഭരണകൂടമായാലും ഒരു കമ്മ്യുണിസ്റ്റിനു അതിനെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റം ഉണ്ടാവണം. അല്ലെങ്കില്‍ അതു നാടിനു വേണ്ടി ചോരയൊഴുക്കിയ കമ്മ്യുണിസ്റ്റുകള്‍ കണ്ട ഒരു നല്ല നാടെന്ന സ്വപ്നത്തോടു ചെയ്യുന്ന കടുത്ത അവഗണനയായിരിക്കും.
സമയം ഇനിയും വൈകിയിട്ടില്ല.. അനീതികളോടു ശക്തമായി പ്രതികരിക്കുക. ഒരായിരം രക്തപുഷ്പങ്ങള്‍ വിടരട്ടെ. ഒരു നല്ല നാട് എന്ന കമ്മ്യുണിസ്റ്റ് സ്വപ്നം സഫലമാകട്ടെ.
നിണമണിഞ്ഞ വീഥിയില്‍ നടന്നു നീങ്ങും ചേതന
അതില്‍ വളര്‍ന്നുണര്‍ന്നു വന്നു നൂറു രുധിര കുസുമവും
സഖാക്കള്‍ ഏറ്റി ആശയങ്ങള്‍ പ്രാണനും മേലെയായി
ചുവടുവച്ചു മുന്നില്‍ നീങ്ങു ഈങ്കുലാബിന്‍ ലഹരിയില്‍
സിരകളില്‍ തിളച്ചുയര്‍ന്ന ചോരപോലെ ചെങ്കൊടി
പാറി നില്‍ക്കുമുരുക്കു കൈയ്യില്‍ നല്ല നാളു വന്നിടാന്‍
ചുവടുകള്‍ മുന്നിലേക്കു വച്ചു നീങ്ങു തോഴരെ
സഹന സമര പാതകള്‍ പുണര്‍ന്നു നീങ്ങു സഹജരെ
വിപ്ലവത്തിന്‍ കാറ്റടിച്ചു ഉറഞ്ഞോരെന്റെ നെഞ്ചകം
വെടിയുണ്ട കൊണ്ടു കീറുവാന്‍ കഴിയുകില്ല നിശ്ചയം
പക്ഷഭേതം കാട്ടിടാത്ത നല്ല ഭരണം വന്നിടാന്‍
ഉയിരുകള്‍ കൊടുക്കും ഇനിയും തീരെ വേണ്ട സംശയം
തളര്‍ച്ചയില്ലാതുണര്‍ന്നെണീക്കു സിരകളില്‍ പുതു വീര്യമായ്
കമ്മ്യുണിസ്റ്റു സ്വപ്നം കാണും പുലരിയിന്നു പ്രഭവമായ്
തെറ്റുകള്‍ തിരുത്തി നീങ്ങും ഭരണകൂടം കാക്കുവാന്‍
കാവലായ് നമുക്കിരിക്കാം ജാഗരൂഗരാകുവിന്‍