Thursday 30 June 2011

ചുവന്ന ചിന്തകള്‍

ജനങ്ങള്‍ക്കു വേണ്ടി ഒരു നല്ല നാളു സ്വപ്നം കണ്ടു, ജീവിതാവസാനം വരെ പോരാടി, സ്വാര്‍ത്ഥ മോഹങ്ങള്‍ക്കു ഒട്ടും തന്നെ അടിമപ്പെടാതെ സ്വന്തം ജീവന്‍ നാടിനുവേണ്ടി ലവലേശം മടിയില്ലാതെ സമര്‍പ്പിച്ച്  രക്തസാക്ഷികളായ നല്ല കമ്മ്യുണിറ്റ് സഖാക്കള്‍ക്കു വേണ്ടി എന്റെ ഹൃദയ രക്തത്തില്‍ ചാലിച്ചെഴുതിയ സമര്‍പ്പണം.
അനീതിയും അക്രമവും എപ്പോള്‍ ഉയരുമ്പോഴും, അതേതു ഭരണകൂടമായാലും ഒരു കമ്മ്യുണിസ്റ്റിനു അതിനെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റം ഉണ്ടാവണം. അല്ലെങ്കില്‍ അതു നാടിനു വേണ്ടി ചോരയൊഴുക്കിയ കമ്മ്യുണിസ്റ്റുകള്‍ കണ്ട ഒരു നല്ല നാടെന്ന സ്വപ്നത്തോടു ചെയ്യുന്ന കടുത്ത അവഗണനയായിരിക്കും.
സമയം ഇനിയും വൈകിയിട്ടില്ല.. അനീതികളോടു ശക്തമായി പ്രതികരിക്കുക. ഒരായിരം രക്തപുഷ്പങ്ങള്‍ വിടരട്ടെ. ഒരു നല്ല നാട് എന്ന കമ്മ്യുണിസ്റ്റ് സ്വപ്നം സഫലമാകട്ടെ.
നിണമണിഞ്ഞ വീഥിയില്‍ നടന്നു നീങ്ങും ചേതന
അതില്‍ വളര്‍ന്നുണര്‍ന്നു വന്നു നൂറു രുധിര കുസുമവും
സഖാക്കള്‍ ഏറ്റി ആശയങ്ങള്‍ പ്രാണനും മേലെയായി
ചുവടുവച്ചു മുന്നില്‍ നീങ്ങു ഈങ്കുലാബിന്‍ ലഹരിയില്‍
സിരകളില്‍ തിളച്ചുയര്‍ന്ന ചോരപോലെ ചെങ്കൊടി
പാറി നില്‍ക്കുമുരുക്കു കൈയ്യില്‍ നല്ല നാളു വന്നിടാന്‍
ചുവടുകള്‍ മുന്നിലേക്കു വച്ചു നീങ്ങു തോഴരെ
സഹന സമര പാതകള്‍ പുണര്‍ന്നു നീങ്ങു സഹജരെ
വിപ്ലവത്തിന്‍ കാറ്റടിച്ചു ഉറഞ്ഞോരെന്റെ നെഞ്ചകം
വെടിയുണ്ട കൊണ്ടു കീറുവാന്‍ കഴിയുകില്ല നിശ്ചയം
പക്ഷഭേതം കാട്ടിടാത്ത നല്ല ഭരണം വന്നിടാന്‍
ഉയിരുകള്‍ കൊടുക്കും ഇനിയും തീരെ വേണ്ട സംശയം
തളര്‍ച്ചയില്ലാതുണര്‍ന്നെണീക്കു സിരകളില്‍ പുതു വീര്യമായ്
കമ്മ്യുണിസ്റ്റു സ്വപ്നം കാണും പുലരിയിന്നു പ്രഭവമായ്
തെറ്റുകള്‍ തിരുത്തി നീങ്ങും ഭരണകൂടം കാക്കുവാന്‍
കാവലായ് നമുക്കിരിക്കാം ജാഗരൂഗരാകുവിന്‍

No comments:

Post a Comment